യുഎഇ വിസ മാറ്റങ്ങൾ: മാതാപിതാക്കൾക്ക് 25 വയസ്സ് വരെ മക്കളെ സ്പോൺസർ ചെയ്യാം
രക്ഷിതാക്കൾക്ക് അവരുടെ ആൺകുട്ടികളെ 25 വയസ് വരെ സ്പോൺസർ ചെയ്യാൻ യുഎഇ സർക്കാർ അനുവദിച്ചു.എന്നാൽ പെൺകുട്ടികൾക്ക് പ്രായപരിധിയില്ല. വിദ്യാഭ്യാസത്തിനും പരിശീലനത്തിനും,ഇന്റേൺഷിപ്പിനുമായി യുഎഇയിലേക്ക് യാത്രചെയ്യുന്നവരെ, സർവകലാശാലകളോ പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിനോ സ്പോൺസർ ചെയ്യാം.
അതേപോലെ,റസിഡൻസ് വിസയുളള ജീവനക്കാർക്കും തൊഴിലുടമകൾക്കും അവരുടെ കുടുംബ ങ്ങൾക്ക് കുറഞ്ഞത് 4000 എഎഡിയും താമസ സൗകര്യവുമുണ്ടെങ്കിൽ അവരെ സ്പൊൺസർ ചെയ്യാനും കഴിയും.
മുമ്പ് മാതാപിതാക്കൾക്ക് 18 വയസ് വരയെ ആൺകുട്ടികളെ സ്പോൺസർ ചെയ്യാൻ പറ്റിയിരുന്നുളളു അതേപോലെ വിദ്യാർത്ഥികൾ യുഎഇയിൽ പഠിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ സർവകലാശാലയുടെ വിസ സ്പോൺസർഷിപ്പ് വാങ്ങുകയും ചെയ്തിരുന്നു.
വിദേശത്ത് പഠിക്കുന്നവർ അവരുടെ കുടുംബങ്ങളെ കാണാൻ വിസിറ്റിംഗ് വിസയിൽ മടങ്ങിവരുമ്പോൾ അവർക്ക് അതിനു സാദ്ധ്യമായിരുന്നില്ല എന്നാലിന്ന് വിദ്യാർത്ഥികളായോ വിനോദസഞ്ചാരികളായോ സന്ദർശിക്കുന്ന വിസകളിൽ സമ്മർദ്ദം ചെലുത്താതിരിക്കാനും ചെലവ് കുറയ്ക്കാനും ഇത് അവരെ സഹായിക്കും. അതുപോലെ സന്ദർശിക്കുമ്പോഴെല്ലാം വിസയ്ക്ക് പണം നൽകേണ്ടതുമില്ല.ഈ പുതിയ വിസ നിയമം രക്ഷിതാകൾക്ക് വലിയ ഒരു ആശ്വാസമാണ് നൽകിയത്.