The uae government has announced penalty for e-crimes
ഓൺലൈൻ വഴി ഭീഷണിപ്പെടുത്തിയും ബ്ളാക്ക്മെയിൽ ചെയ്തും തട്ടിപ്പു നടത്തുന്നവർക്കെതിരെ യുഎഇ പൊതു പ്രോസിക്യൂഷൻ,കുറഞ്ഞത് 250000 ദിർഹം മുതൽ പരമാവധി 500000 ദിർഹം വരെ പിഴ അറിയിച്ചു . 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 34, ആർട്ടിക്കിൾ 42 പ്രകാരമാണ് ഇ - കുറ്റകൃതൄ ങ്ങളെ ചെറുക്കുന്നവർക്കായി പൊതു പ്രോസിക്യൂഷന്‍ ഇങനെയൊരു ശിക്ഷ നടപടി എടുത്തത്. കുറ്റവാളികൾ ക്കെതിരെ 2 വർഷമാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.അത് ഒരാളുടെ പദവിയെ നശിപ്പിക്കുന്ന രീതിയിൽ ആണെങ്കിൽ തടവ് പത്തു വർഷമായി ഉയര്‍ത്തും.
അതുപോലെ നിയമ വിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം പങ്കുവെക്കുകയും സംഭരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവർക്കെതിരായി യുഎഇ പൊതു പ്രോസിക്യൂഷന്‍ ഏറ്റവും കുറഞ്ഞത് 300000 ദിർഹവും പരമാവധി പിഴ പത്ത ദശലക്ഷവുമാണ്. 2021 ലെ ഫെഡറൽ ഡിക്രി നിയമം 34 ,ആർട്ടിക്കിൾ 53 അടിസ്ഥാനമാക്കിയുള്ളതാണ്.അത്തരം മെറ്റീരിയലിലേക്കുളള പ്രവേശനം നിശ്ചിത സമയത്തിനുളളിൽ നിരോധിക്കാൻ വിസമ്മതിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അറിയിച്ചു.