New UAE tourist visa amendment.


ആകർഷമായ വാസ്തുവിദ്യയും അവിശ്വസനീയമായ സ്കൈലൈനുകളും അനന്തമായ മരുഭൂമികളും ഭീമാകാരമായ മസ്ജിദുകളും,ഷോപ്പിംഗ് മാളുകളും, ആഗോളതലത്തിൽ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത കെട്ടിടമായ ബുർജ് ഖലീഫയുടെ ആസ്ഥാനവും കൂടി ആയ യുഎഇ ഇന്ന് ലോകം അറിയപ്പെടുന്ന ഒന്നായി വളർന്നു കഴിഞ്ഞു.പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യുഎഇ ഭാവിയിലെ അത്ഭുതങ്ങളെ പരിചയപ്പെടുത്താനായി പുതിയ വിസ നിയമ ഭേദഗതി അവതരിപ്പിക്കുന്നു.അതിനുപുറമെ അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും ലഭ്യമാണ്.

ആദ്യ പ്രവേശന തീയതി മുതൽ ഒരു വർഷത്തിൽ 90 ദിവസത്തെ യുഎഇയിൽ താമസിക്കുന്നതിനുളള പ്രാരംഭ വിസയാണ് നൽകുന്നത്.ഈ വിസയിൽ താമസിക്കുന്നതിന്റെ പരമാവധി അനുവദനീയമായ കാലായളവ് ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടരുത്.യോഗ്യത നേടുന്നതിനായി മിനിമം ബാലൻസ് $4000 അല്ലെങ്കിൽ തത്തുലൄമായ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ നൽകണം.അതാണ് നിറവേറ്റേണ്ട പ്രധാന ആവശ്യം എന്ന് അറിയിച്ചു.ഇത് ഒരു സ്വയം സ്പോൺസർ വിസ ആയതുകൊണ്ട് വ്യക്തികൾക്ക് സ്വന്തമായി അപേക്ഷിക്കാം.

aji
Adv.Ajikuriakose / About Author

aji kuriakose is a well known Advocate presently working as a Legal Advisor at Bin Eid Advocates & Legal Consultants, Dubai.